അയർക്കുന്നം: കഴിഞ്ഞ ദിവസം വെള്ളക്കെട്ടിൽ വീണു മരിച്ച വടക്കേ അഴിയാത്ത് ജിന്റോ മാത്യുവിന് നാടിന്റെ അന്ത്യാഞ്ജലി. വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് ഭക്ഷ്യവസ്തുക്കൾ എത്തിച്ചു നൽകുന്നതിനിടെയാണ് ജിന്റോ വെള്ളക്കെട്ടിൽ വീണ് മരിച്ചത്. വെള്ളാപ്പള്ളി പള്ളിയിലെ ഓഡിറ്റോറിയത്തിൽ മൃതദേഹം പൊതുദർശനത്തിന് എത്തിച്ചപ്പോൾ സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ളവർ അന്ത്യാഞ്ജലിയർപ്പിക്കാൻ എത്തിച്ചേർന്നു.
ചാണ്ടി ഉമ്മൻ എംഎൽഎ, ജില്ലാ പഞ്ചായത്തംഗം ഗ്രേസി കരിമ്പന്നൂർ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ.സി. ഐപ്പ്, ലിസമ്മ ബേബി, പഞ്ചായത്ത് പ്രസിഡന്റ് ഗീത രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് ജോയി കൊറ്റത്തിൽ തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിക്കാനെത്തി.